ചെറുതുരുത്തി: ചെറുതുരുത്തി സ്‌കൂൾ കേരള കലാമണ്ഡലം ഉൾപ്പെടെ പരിസരപ്രദേശങ്ങളിലും കഞ്ചാവ് വിതരണവും മറ്റു ലഹരി ഉത്പന്നങ്ങളുടെ അതിപ്രസരവും വർദ്ധിച്ച സാഹചര്യത്തിൽ അവർക്കെതിരെ ശക്തമായി നടപടി എടുക്കേണ്ട ഭരണകൂടവും പൊലീസും മൗനം പാലിക്കുകയാണെന്ന് യു.ഡി.വൈ.എഫ്.

ലഹരി മാഫിയയെ അമർച്ച ചെയ്തു വിദ്യാർത്ഥി സമൂഹത്തെയും പൊതുജനങ്ങളുടെയും സമാധാനപരമായ ജീവിതസാഹചര്യം ഉറപ്പുവരുത്തണമെന്ന് പൊലീസ് അധികൃതരുടെയും ഭരണനേതൃത്വത്തോടും ആവശ്യപ്പെട്ടു. സ്‌ക്കൂൾ, കലാമണ്ഡലം പരിസരങ്ങളിൽ സി.സി.ടി.വി സ്ഥാപിക്കുകയും പൊലീസ് നിരീക്ഷണം ശക്തമാക്കി ജനങ്ങളുടെ സമാധാനപരമായ ജീവിതം ഉറപ്പു വരുത്തണമെന്നും യു.ഡി. വൈ. എഫ് വള്ളത്തോൾ നഗർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

യു.ഡി.വൈ.എഫ് ഭാരവാഹികളായ ഒ.യു. ബഷീർ, റംഷാദ് പള്ളം, മനോജ് തൈക്കാട്ട്, മുഹമ്മദ് ഷാഹിർ, കെ.എസ്. ഷഫീഖ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.