ksspu-mala
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മാള ബ്ലോക്ക് കൗൺസിൽ യോഗം സംസ്ഥാന കമ്മിറ്റി അംഗം ജോയ് മണ്ടകത്ത് ഉദ്‌ഘാടനം ചെയ്യുന്നു

മാള: സർവീസ് പെൻഷനേഴ്‌സ് യൂണിയൻ മാള ബ്ലോക്ക് കൗൺസിൽ യോഗം നടത്തി. മാളയിൽ നടന്ന യോഗം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ജോയ് മണ്ടകത്ത് ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വർക്കി ജെ. പ്ലാത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി ടി.കെ സദാനന്ദൻ, കെ.എം ശിവരാമൻ, സി.ഡി രാജൻ, കെ.എൻ രാമൻ, ഇ.വി സുശീല, കെ.എ അനീഫ, ഇ.കെ ജനാർദ്ദനൻ, വി.പി വേലായുധൻ തുടങ്ങിയവർ സംസാരിച്ചു. ഡോ. കെ. സോമൻ സെമിനാറിൽ സംസാരിച്ചു.