ചാലക്കുടി: ഹൈക്കോടതി നിർദ്ദേശ പ്രകാരം സെന്റ് ജെയിംസ് ആശുപത്രിയിൽ നിന്നുമെത്തിച്ച വെള്ളിക്കുളങ്ങര കൊടുങ്ങയിലെ കാഞ്ഞിരത്തിങ്കൽ ആന്റു ഷൈജി ദമ്പതികളുടെ മകൻ ആൻസന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സ ആരംഭിച്ചു. കഴിഞ്ഞ ദിവസം രക്തപരിശോധന നടത്തി. ശനിയാഴ് ച ആൻസന്റെ എല്ലാ ശരീരഭാഗങ്ങളുടെയും സ്‌കാനിംഗും നടന്നു. അപകടത്തിൽ പരിക്കേറ്റ് അഞ്ചു മാസത്തിലധികം ചാലക്കുടിയിലെ ആശുപത്രിയിലായിരുന്ന യുവാവിനെ തുടർചികിത്സയ്ക്കായി വെള്ളിയാഴ്ചയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചത്. 18 ലക്ഷം രൂപ ചെലവായിട്ടും മകന്റെ ചലനശേഷി പോലും തിരിച്ചു കിട്ടാത്ത അവസ്ഥയിൽ തുടരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞു. ചികിത്സയിൽ ദുരൂഹതയുണ്ടെന്നും വീട്ടുകാർ ആരോപിക്കുന്നു.