ചാലക്കുടി: നേപ്പാളിൽ നടക്കുന്ന ഏഷ്യൻ കരാത്തെ ഗെയിംസിലേയ്ക്കുള്ള ഇന്ത്യൻ ടീം സെലക്ഷനിലേയ്ക്ക് സംസ്ഥാനത്തു നിന്നും നാലുപേരെ തെരഞ്ഞെടുത്തതായി കേരള കരാത്തെ അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചാലക്കുടിക്കാരായ ഹരികൃഷ്ണൻ, ഗോകുൽ രമേശ്, അൽഅഷിം, കോതമംഗലത്തെ അജയ് തങ്കച്ചൻ എന്നിവർക്കാണ് സെലക്ഷൻ വഭിച്ചത്. സാഫ് ഗെയിംസിലേയക്ക് ആദ്യമായാണ് യോഗ്യത ലഭിച്ചതെന്ന് ഭാരവാഹികൾ വ്യക്തമാക്കി. കഴിഞ്ഞ ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിൽ വിജയികളാണ് നാലുപേരും. ഒഡിഷ്യയിലാണ് സെലക്ഷൻ ക്യാമ്പ്. 36 പേർ പങ്കെടുക്കുന്ന ക്യാമ്പിൽ നിന്നും തെരഞ്ഞെടുക്കുന്ന 18 പേരെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തും. കെ.എ. മുഹമ്മദ് ഷാഫി, ഉണ്ണിക്കൃഷ്ണൻ എന്നിവരാണ് കേരള ടീമിന്റെ പരിശീലകർ, അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ, ജില്ലാ സെക്രട്ടറി മൊഹമ്മദി ഷാഫി, ട്രഷറർ ജെയ്‌സൻ ഡിസിൽവ, ഹരികൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.