തൃശൂർ: നായ്ക്കനാലിൽ റോഡിൽ കുത്തിയിരുന്ന് ഗതാഗതം തടസപ്പെടുത്തി അക്രമം നടത്തിയതിന് 14 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. ഗതാഗതം തടസപ്പെടുത്തിയതിനാണ് കേസ്. അക്രമത്തിൽ പൊലീസ് ഉദ്യോഗസ്ഥനായ സജിലിന് പരിക്കേറ്റിരുന്നു. ചൂണ്ടുവിരലിൽ മുറിവും പിടിവലിയിൽ റോഡിൽ വീണപ്പോൾ നടുവിന് പരിക്കുമുള്ളതിനാൽ ജില്ലാ ജനറൽ ആശുപത്രിയിൽ ഇയാൾ ചികിത്സയിലാണ്.