tree
ട്രങ്ക് റോഡ് ജംഗ്ഷനിലെ ആർ.എസ്. റോഡിൽ മുറിച്ചിട്ട മരച്ചില്ലകൾ മാറ്റാത്ത നിലയിൽ

ചാലക്കുടി: ട്രങ്ക് റോഡ് ജംഗ്ഷനിലെ ആർ.എസ്. റോഡിൽ കൂട്ടിയിട്ടിരിക്കുന്ന മരങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാത്ത അധികൃതരുടെ അനാസ്ഥയിൽ ചാലക്കുടി ജംഗ്ഷൻ ജനകീയ സംരക്ഷണ സമിതി പ്രതിഷേധിച്ചു. റോഡരികിൽ നിന്നിരുന്ന മരങ്ങൾ മുറിച്ചതിന്റെ അവശിഷ്ടങ്ങൾ ആഴ്ചകളായിട്ടും ഇവിടെ നിന്നും നീക്കിയിട്ടില്ല. കമ്പും ചില്ലകളും നിരന്നു കിടക്കുന്നതിനാൽ യാത്രക്കാർക്കും പരിസരത്തെ വ്യാപാര സ്ഥാപനങ്ങൾക്കും വിനയായിരിക്കുകയാണ്. എത്രയും വേഗം ഇവ നീക്കം ചെയ്യണമെന്ന് സമിതി ആവശ്യപ്പെട്ടു. അഡ്വ.പോളികണിച്ചായി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.ഐ. മാതുു, വർഗീസ് മാളിയേക്കൽ, ലിസി ജോബി, സി.കെ. വിൻസെന്റ്, ആന്റു എരിഞ്ഞേരി എന്നിവർ പ്രസംഗിച്ചു.