dwadesi
ദ്വാദശി ഊട്ടോടെ തൃപ്രയാർ ഏകാദശിചടങ്ങുകൾക്ക് സമാപനം

തൃപ്രയാർ: ദ്വാദശി ഊട്ടോടെ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി ചടങ്ങുകൾക്ക് സമാപനമായി. പുലർച്ചെ ചോറ്റാനിക്കര നന്ദപ്പമാരാർ നയിച്ച പഞ്ചവാദ്യം അരങ്ങേറി. തുടർന്ന് ദ്വാദശി പണം സമർപ്പണം നടന്നു. വൈദിക ഗ്രാമങ്ങളിലെ നമ്പൂതിരിമാരായ ഇരിങ്ങാലക്കുട ഗ്രാമത്തിലെ കൈമുക്ക് വൈദികൻ രാമൻ അക്കിത്തിരിപ്പാട്, നടുവിൽ പഴയിടം നീലകണ്ഠൻ അടിതിരിപ്പാട്, പെരുവനം ഗ്രാമത്തിലെ പെരുമ്പടപ്പ് വൈദികൻ ഋഷികേശൻ സോമയാജിപ്പാട്, ആരൂര് വാസുദേവൻ അടിതിരിപ്പാട്, പന്നിയൂർ കാവുമ്പുറം വാസുദേവൻ അക്കിത്തിരിപ്പാട്, തവനൂർ പരമേശ്വരൻ സോമയാജിപ്പാട് എന്നിവർ ഭക്തരിൽ നിന്നും ദ്വാദശി പണം സ്വീകരിച്ചു. പുലർച്ചെ അഞ്ചോടെ ക്ഷേത്രവാതിൽ മാടത്തിനു മുമ്പിലായിരുന്നു ചടങ്ങ്. രാവിലെ ഏഴ് മുതൽ ഊട്ടുപുര ഹാളിൽ ദ്വാദശി ഊട്ടും നടന്നു. ആയിരത്തിലധികം പേർ ഊട്ടിൽ പങ്കെടുത്തു...