വാടാനപ്പിള്ളി: തളിക്കുളം വല്ലത്ത് ശ്രീ ഭാഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രാചാര്യനും താന്ത്രിക മുഖ്യനുമായ പറവൂർ രാകേഷ് തന്ത്രികൾ കൊടിയേറ്റ് നിർവഹിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ വിശേഷാൽ കലശാഭിഷേകങ്ങളും പൂജകളും നടക്കും. നവംബർ 30 ന് ഉത്സവം, പള്ളിവേട്ട, പള്ളിനിദ്ര എന്നിവ നടക്കും. ഡിസംബർ 1ന് ആറാട്ട്. ക്ഷേത്രം രക്ഷാധികാരി അജിത്ത് രാജ് വല്ലത്ത്, സെക്രട്ടറി വി.വി ബാബു, ഖജാൻജി വി.വി രാജൻ, പ്രസിഡന്റ് വി.എം സോമസുന്ദരം എന്നിവർ നേതൃത്വം നൽകി