മാള: കേബിൾ ടി.വി ഓപറേറ്റേഴ്സ് അസോസിയേഷൻ 12ാം തൃശൂർ ജില്ലാ സമ്മേളന സ്വാഗത സംഘ രൂപീകരണ യോഗം നടത്തി. ജനുവരി 10, 11 തിയതികളിൽ കൊടുങ്ങല്ലൂരിൽ വച്ചാണ് ജില്ലാ സമ്മേളനം നടക്കുന്നത്. സി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.
സ്വാഗത സംഘം ചെയർമാനായി പി.പി സുരേഷ് കുമാറിനെയും, ജനറൽ കൺവീനറായി പി. ആന്റണിയെയും വൈസ് ചെയർമാന്മാരായി അമ്പലപ്പാട്ട് മണികണ്ഠൻ, എം.ബി രാജു, ജിജോ ജോസഫ്, ജോ. കൺവീനർമാരായി പി.എം നാസർ, പി.എൽ ജോണി, തുഷാർ, ട്രഷറർമാരായി ടി.വി വിനോദ്, സി.പി പ്രദീപ് എന്നിവരെയും തിരഞ്ഞെടുത്തു...