മണലൂർ: വടക്കെ കാരമുക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തേജസ് ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന ലഹരിക്കെതിരെ രക്ഷിതാക്കൾ ജാഗ്രത ജനകീയ കാമ്പയിൻ ലഘുലേഖാ പ്രകാശനം ജില്ലാതല ഉദ്ഘാടന വേദിയിൽ നടന്നു. എക്സൈസ് വകുപ്പിന്റെ വിമുക്തിമിഷൻ 'നാളത്തെ കേരളം ലഹരിമുക്ത നവകേരളം' എന്ന സന്ദേശമുയർത്തി സംഘടിപ്പിക്കുന്ന 90 ദിന തീവ്രയത്ന ബോധവത്കരണ കാമ്പയിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഇ.ടി ടൈസൻ മാസ്റ്റർ എം.എൽ.എ, യു. പ്രദീപ് കുമാർ എം.എൽ.എ, ജില്ലാ കളക്ടർ ഷാനവാസ് എന്നിവർ സംയുക്തമായാണ് ലഘുലേഖാ പ്രകാശനം ചെയ്തത്. തേജസ് സെക്രട്ടറി സജീവൻ കാരമുക്ക്, സൂര്യൻ കണ്ണംപറമ്പിൽ, സുന്ദരൻ തണ്ടാംപറമ്പിൽ, ലിമേഷ് പള്ളിയിൽ പങ്കെടുത്തു...