കൊടുങ്ങല്ലൂർ: ഒരേ സമയം രാജ്യത്തിന്റെ ശത്രുക്കൾക്കെതിരെയും മതയാഥാസ്ഥിതികതയ്ക്കെതിരെയും കലഹിച്ച ജീവിതമാണ് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റേതെന്ന് മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ വി.എം സുധീരൻ പറഞ്ഞു. ഒരാൾ എത്രകാലം ജീവിച്ചു എന്നതല്ല, ജീവിച്ച കാലം എത്രമാത്രം അർത്ഥപൂർണമായി എന്നതാണ് ഒരാളെ മഹാനാക്കുന്നത് എന്നും ആ അർത്ഥത്തിൽ ഉന്നത സ്ഥാനീയനാണ് അബ്ദുറഹ്മാൻ സാഹിബ്ബെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ മതിലകത്ത് നടന്ന അനുസ്മരണ പരിപാടിയിൽ സി.എസ് രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
എൻ. പത്മനാഭൻ, കെ.എഫ് ഡൊമിനിക്, സി.സി ബാബുരാജ്, സജയ് വയനപ്പിള്ളി, ഒ.എ ജെൻട്രിൻ, കെ.കെ കുഞ്ഞുമൊയ്തീൻ, അബ്ദുറഹിമാൻ കടപ്പൂര്, ടി.എം കുഞ്ഞുമൊയ്തീൻ, കെ.എം ജോസ് തുടങ്ങിയവർ സംസാരിച്ചു. കെ.പി.സി.സിയുടെ ഒ.ബി.സി വിഭാഗം സംസ്ഥാന സമിതി സാഹിബിന്റെ ജന്മനാട്ടിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം വി.ടി ബലറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ അദ്ധ്യക്ഷത വഹിച്ചു. ടി.യു രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ടി. ഗോപാലകൃഷ്ണൻ, ടി.എം നാസർ, സി.സി. ബാബുരാജ്, എ.വി സജീവ്, കെ.എൻ. സജീവൻ, അനിൽ മാന്തുരുത്തി, പി.പി ജോൺ തുടങ്ങിയവർ സംസാരിച്ചു.