കൊടുങ്ങല്ലൂർ: തിരുവള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഫെബ്രുവരി ഒന്ന് മുതൽ നടക്കുന്ന പുന:പ്രതിഷ്ഠാ നവീകരണ കലശത്തിലെ പ്രസാദ ഊട്ടിലേക്കാവശ്യമായ പച്ചക്കറികൾ ഗ്രാമത്തിലെ ആയിരത്തോളം വീടുകൾ കേന്ദ്രീകരിച്ച് ഉത്പാദിപ്പിക്കാൻ ലക്ഷ്യമിട്ട് വിവിധയിനം പച്ചക്കറിത്തൈകളുടെ വിതരണം നടന്നു. ക്ഷേത്രോത്സവത്തിന്റെ പ്രസാദ ഊട്ടിന് വിഷ രഹിത പച്ചക്കറി എന്ന സന്ദേശവുമായി ക്ഷേത്ര കമ്മിറ്റി നടപ്പിലാക്കുന്ന പദ്ധതി പച്ചക്കറിത്തൈ വിതരണത്തിന് തുടക്കമിട്ട് ഡെപ്യൂട്ടി തഹസിൽദാർ ബിന്ദു സുമേധൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഹാളിൽ പ്രസിഡന്റ് പി.എൻ രാജന്റെ അദ്ധ്യക്ഷതയിൽ വാർഡ് കൗൺസിലർ ശാലിനി വെങ്കിടേഷ് പച്ചക്കറിത്തൈകൾ ഏറ്റുവാങ്ങി. പത്മ വിവേകാനന്ദൻ, സ്മിത കെ.എസ് തുടങ്ങിയവർ സംസാരിച്ചു...