കൊടുങ്ങല്ലൂർ: മാനവ സംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് അനുസ്മരണ യോഗം നടന്നു. പി.എ സീതി മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ അഡ്വ. വി. ആർ സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനവും അഡ്വ. ജേക്കബ് പുതുശ്ശേരി ആമുഖ പ്രഭാഷണവും പ്രൊഫ. കെ.ഐ അബ്ദുല്ല മുഖ്യപ്രഭാഷണവും നടത്തി. മുനിസിപ്പൽ ചെയർമാൻ കെ. ആർ ജൈത്രൻ സാമൂഹ്യ-സാഹിത്യ - കലാ രംഗത്തെ പ്രശസ്തരെന്ന നിലയിൽ കവി സെബാസ്റ്റ്യൻ, പി.എസ്.എസ് കൈമൾ, വിജു കൊടുങ്ങല്ലൂർ, കുട്ടി കൊടുങ്ങല്ലൂർ, കെ.എച്ച് ശശികുമാർ, ഉസ്മാൻ കൊടുങ്ങല്ലൂർ തുടങ്ങിയവരെ ആദരിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ സെമിനാർ മുൻ എം.പി കെ.പി ധനപാലൻ ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീൻ വാത്യേടത്ത് മോഡറേറ്ററായി. ടി.കെ ഗംഗാധരൻ, പ്രൊഫ.എസ് ഭാർഗവൻ പിള്ള, എ.കെ.എ റഹ്മാൻ, പ്രൊഫ.കെ.അജിത, കെ.സി വർഗ്ഗീസ്, പ്രൊ.ആർ.പി മേനോൻ, പി.എം.എ ഷരീഫ്, വിൽസൺ പണ്ടാരവളപ്പിൽ തുടങ്ങിയവർ സംസാരിച്ചു. മുരളീധരൻ ആനാപ്പുഴ, മുഹമ്മദ് പട്ടിക്കര, സർഗീർ അന്നമനട, എം. ഗീത ടീച്ചർ, ഹവ്വ ടീച്ചർ തുടങ്ങിയവർ കവിതകൾ ആലപിച്ചു.

..