കൊടുങ്ങല്ലൂർ: സംസ്ഥാന സർക്കാരിന്റെ ലഹരി മയക്കുമരുന്ന് വർജ്ജന ദൗത്യമായ വിമുക്തി പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂരിൽ ബൈക്ക് റാലി നടത്തി. എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വടക്കേനടയിൽ നിന്ന് ആരംഭിച്ച റാലി നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ ഫ്ളാഗ് ഓഫ് ചെയ്തു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.എം പ്രവീൺ, റിട്ട. മേജർ ജനറൽ വിവേകാനന്ദൻ, പ്രിവന്റീവ് ഓഫീസർ നെൽസൺ എന്നിവർ പ്രസംഗിച്ചു. കെ.കെ.ടി.എം ഗവ. കോളേജിലെയും അസ്മാബി കോളേജിലെയും വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുത്തു. നഗരസഭയിലെ 44 വാർഡുകളിലും ലഹരിവിമുക്ത സമിതികൾ കൗൺസിലർമാരുടെ നേതൃത്വത്തിൽ രൂപീകരിക്കും. തുടർന്ന് ഗൃഹസന്ദർശനത്തോടെ പ്രചരണ -ബോധവത്കരണ പരിപാടികൾ നടത്തും. സ്കൂളുകളിലും വിമുക്തി ക്ളബ്ബുകൾ രൂപീകരിക്കും.