തൃശൂർ: കൊച്ചി മെട്രോയുടെ അടിയന്തര വികസനം വിവിധ ഘട്ടത്തിൽ ആണെന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള മെട്രോ ട്രെയിനാണ് അടിയന്തര പ്രാധാന്യം അർഹിക്കുന്നത് എന്നും കൊച്ചി മെട്രോ എം.ഡി. അൽകേഷ് കുമാർ ശർമ അഭിപ്രായപ്പെട്ടു. തൃശൂർ പുലിക്കളിസംഘത്തിന്റെ ആഭിമുഖ്യത്തിൽ നെഹ്രു പാർക്കിൽ വൃക്ഷത്തൈ നട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മേയർ അജിത വിജയൻ മുഖ്യാതിഥിയായി. പുലിക്കളി പരമ്പരാഗതമായി തുടങ്ങുന്നതിനു മുൻപുള്ള നാളികേരമുടയ്ക്കൽ മുൻ മേയർ കെ. രാധാകൃഷ്ണൻ നിർവഹിച്ചു. സംഘം രക്ഷാധികാരി ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്, പ്രസിഡന്റ് പ്രൊഫസർ എം. മാധവൻകുട്ടി, സെക്രട്ടറി ജോജു തേക്കുന്നത്ത് എന്നിവർ പ്രസംഗിച്ചു. ചാത്തുണ്ണി ആശാന്റെ മകൻ രമേശും കുടുംബാംഗങ്ങളും പങ്കെടുത്തു.