തൃപ്രയാർ : വലപ്പാട് പുത്തൻപള്ളിയിൽ ഓഫീസ് മുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 25,000 രൂപ കവർന്നു. മഹല്ല് പ്രസിഡന്റ് ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഓഫീസ് മുറിയുടെ പൂട്ട് തകർത്തിരുന്നു. വലപ്പാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പൊലീസ് സ്റ്റേഷന് എതിർവശത്താണ് പുത്തൻപള്ളി. ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി..