desavilakku
അന്തിക്കാട് ദേശവിളക്കിൻ്റെ ഓഫീസ് ഉദ്ഘാടനം അന്തിക്കാട് പൊലീസ് സബ് ഇൻസ്പെക്ടർ കെ.ജെ ജിനേഷ് ഭദ്രദീപം കൊളുത്തി നിർവഹിക്കുന്നു

അന്തിക്കാട്: ശ്രീ അയ്യപ്പസേവാ സമിതിയുടെ നേതൃത്വത്തിൽ ഡിസംബർ 21ന് തത്ത്വമസി അങ്കണത്തിൽ ആഘോഷിക്കുന്ന അന്തിക്കാട് ദേശവിളക്കിൻ്റെ ഓഫീസ് ഉദ്ഘാടനം അന്തിക്കാട് പൊലീസ് സബ് ഇൻസ്പെക്ടർ കെ.ജെ ജിനേഷ് ഭദ്രദീപം കൊളുത്തി നിർവഹിച്ചു. വിവരണ പത്രികയുടെ പ്രകാശന കർമ്മവും നിർവ്വഹിച്ചു. ദേശവിളക്ക് കുറിക്കൽ ചടങ്ങ് ബ്രദേഴ്സ് അന്തിക്കാട് അയ്യപ്പൻ വിളക്കു സംഘത്തിനായി അരുൺകുമാർ ആറ്റുപുറത്ത് നിർവ്വഹിച്ചു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ച എസ്.ഐ കെ.ജെ ജിനേഷിനെ രാംകുമാർ കാട്ടാനിൽ പൊന്നാടയണിച്ചു. അയ്യപ്പസേവാസമിതി ചെയർമാൻ ഇ.രമേശൻ അദ്ധ്യക്ഷത വഹിച്ചു.