കൊടുങ്ങല്ലൂർ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വോളിബാൾ ടീമിന്റെ ക്യാപ്ടനായി എം.ഇ.എസ് അസ്മാബി കോളേജിലെ ഐബിൻ ജോസിനെ തെരഞ്ഞടുത്തു. കോളേജിലെ ഒന്നാം വർഷ എം.എ. ഇക്കണോമിക്‌സ് വിദ്യാർത്ഥിയാണ്. കഴിഞ്ഞ മൂന്നുവർഷവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമംഗമായിരുന്നു. വയനാട് ജില്ലയിലെ കേണിച്ചിറ സ്വദേശിയാണ്. ഇപ്പോൾ തൃപ്രയാർ സ്‌പോർട്‌സ് ആൻഡ് ഗെയിംസ് അസോസിയേഷന്റെ കീഴിലുള്ള എലൈറ്റ് വോളിബാൾ അക്കാഡമിയിൽ കോച്ച് പി. ശിവകുമാറിന്റെ കീഴിൽ പരിശീലനം നടത്തുന്നു. ആന്ധ്രപ്രദേശിലെ കൃഷ്ണ യൂണിവേഴ്‌സിറ്റിയിൽ നടക്കുന്ന 2019 -2020 വർഷത്തെ സൗത്ത് സോൺ വോളിബാൾ ചാമ്പ്യൻഷിപ്പിലാണ് ടീം പങ്കെടുക്കുക..