കൊടുങ്ങല്ലൂർ: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പി.ടി.എയുടെ നേതൃത്വത്തിൽ പരിസരം വൃത്തിയാക്കി ക്ളാസ് മുറികളിലെ കുഴികൾ സിമന്റിട്ട് അടച്ചു. നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എൻ രാമദാസ്, പി.ടി.എ പ്രസിഡന്റുമാരായ കെ.എസ് സുനിൽദത്ത്, നവാസ് പടുവിങ്കൽ, എം.എസ് വേണു എന്നിവർ പങ്കെടുത്തു.
പാലിയംതുരുത്ത് ഗവ. എൽ പി സ്കൂളിലും നഗരസഭ ആരോഗ്യ വിഭാഗം തൊഴിലാളികളുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും പങ്കാളിത്തത്തോടെ കാടും പുല്ലും വെട്ടി.
നഗരസഭയിലെ വിദ്യാഭ്യാസ- ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റികൾ പ്രത്യേകം യോഗം ചേർന്ന് സ്കൂളുകളിൽ അടിയന്തരമായി ചെയ്യേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. നഗരസഭയിലെ എല്ലാ സ്കൂളുകളുടെയും ഹെഡ്മാസ്റ്റർമാരുടെയും പി.ടി.എ - പ്രസിഡന്റുമാരുടെയും സംയുക്ത യോഗം നവം.30 ന് ഉച്ചയ്ക്ക് ശേഷം 2 ന് നഗരസഭ ഹാളിൽ നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ വിളിച്ച് ചേർത്തു..