kkmadvfemin
അഡ്വ. ഫെമിൻ

കുന്നംകുളം: പ്രവാസികൾക്ക് നിയമ സഹായം നൽകുന്നതിന് കേരള സർക്കാർ നോർക്കയുടെ കീഴിൽ ലീഗൽ കൺസൽട്ടന്റായി കുന്നംകുളം സ്വദേശിയെ നിയമിച്ചു. യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിലാണ് ഈ സംവിധാനം നിലവിൽ വന്നത്. ഇതിന്റെ ഭാഗമായാണ് കുന്നംകുളം ചെമ്മണൂർ സ്വദേശി അഡ്വ. ഫെമിൻ പണിക്കശ്ശേരിയെ നോർക്ക കേരളയുടെ ലീഗൽ കൺസൾട്ടന്റായി ഷാർജയിൽ നിയമിച്ചത്. ദുബായിലെ അബ്ദുള്ള അൽ നഖ്ബി അഡ്വക്കേറ്റ്‌സ് ആൻഡ് ലീഗൽ കൺസൾട്ടൻസിലെ സീനിയർ ലീഗൽ ഓഫീസറും ഗ്ലോബൽ ലിങ്ക്‌സ് ലീഗൽ കൺസൽട്ടൻസിന്റെ ഉടമയുമായ ഫെമിൻ കഴിഞ്ഞ 15 വർഷത്തോളമായി യു.എ.ഇയിൽ നിയമരംഗത്തു പ്രവർത്തിച്ചു വരികയാണ്. കുന്നംകുളത്തെ പ്രവാസി കൂട്ടായ്മയായ യു.എ.ഇ പ്രവാസി ഫോറത്തിന്റെ അദ്ധ്യക്ഷനാാണ് ഇദ്ദേഹം.