മാള: മാള കെ. കരുണാകരൻ സാമൂഹികാരോഗ്യ കേന്ദ്രത്തിനോട് എം.എൽ.എ അവഗണന കാണിക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് ഫ്രണ്ട് (ജേക്കബ്) പ്രവർത്തകർ ശയന പ്രദക്ഷിണം നടത്തി. താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന ജനറൽ സെക്രട്ടറി പ്രിൻസ് വെള്ളറക്കൽ ശയന പ്രദക്ഷിണം നടത്തി സമരം ഉദ്‌ഘാടനം ചെയ്തു. ആൽബിൻ പ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ പ്രസിഡന്റ് പി.എം. ഏലിയാസ് മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ദേവസ്സി മാരോട്ടിക്കൽ, മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി നസിർ വടമ, നേതാക്കളായ ഡയസ് ജോർജ്, ജസീൽ, ജയേഷ് കുറുപ്പ്, റിജോ മലയാറ്റൂർ, ജോയി വെളിയത്തു പറമ്പിൽ, പോളി കളപുരക്കൽ, ഡേവിസ് താഴത്ത് തുടങ്ങിയവർ സംസാരിച്ചു.