കൊടുങ്ങല്ലൂർ: ശബരിമല തീർത്ഥാടകർക്കായി ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ തെക്കെ നടയിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ നഗരസഭ ഒരുക്കിയ വിശ്രമ കേന്ദ്രത്തിന്റെയും അന്നദാനത്തിന്റെയും ഉദ്ഘാടനം ഇന്ന് നടക്കും. വൈകീട്ട് 6.30ന് നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രന്റെ അദ്ധ്യക്ഷതയിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.ബി. മോഹനൻ ഉദ്ഘാടനം നിർവഹിക്കും. നഗരസഭാ അധികൃതർക്കൊപ്പം ദേവസ്വം ഓഫീസർ യഹുൽദാസ് , ഒ.കെ. യോഗം പ്രസിഡന്റ് പ്രൊഫ. നാരായണൻകുട്ടി, എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയന്റെ നേതാക്കളായ ബേബി റാം, പി.കെ രവീന്ദ്രൻ, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് എ.പി. വേണുഗോപാൽ, ലയൺസ് ക്ലബ് പ്രസിഡന്റ് പ്രേമൻ സുപ്രീം, തഹസിൽദാർ കെ.രേവ, പൊലീസ് ഇൻസ്പെക്ടർ പി.കെ. പദ്മരാജൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. റോഷ്, അയ്യപ്പ സേവാസംഘം പ്രസിഡന്റ് ഗോപാലകൃഷ്ണ പണിക്കർ , പട്ടാര്യസമാജം സെക്രട്ടറി വി. ഉണ്ണിക്കൃഷ്ണൻ, വിവിധ കക്ഷി നേതാക്കളായ പി.കെ ചന്ദ്രശേഖരൻ, പി.പി സുഭാഷ്, ടി.എം നാസർ, എം.ജി പ്രശാന്ത് ലാൽ, യൂസഫ് പടിയത്ത് എന്നിവർ സംബന്ധിക്കും.