കൊടുങ്ങല്ലൂർ: മദ്യശാലാവിരുദ്ധ കർമ്മ സമിതിയുടെ നേതൃത്വത്തിൽ എക്സൈസ് ഓഫീസ് മാർച്ച് നടത്തി. നിയമവിരുദ്ധ നടപടികളിലൂടെ സർക്കാർ ബാർലൈസൻസ് അനുവദിച്ചതെന്നാരോപിച്ചാണ് എക്സൈസ് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. വടക്കേ നടയിൽ നിന്നും ആരംഭിച്ച മാർച്ച് തെക്കേനടയിൽ പൊലീസ് തടഞ്ഞു. സ്വാമി തേജസ്വി സ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു. ഇയ്യച്ചേരി കുഞ്ഞു കൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷനായി. ഫാ.വർഗ്ഗീസ് മുഴുത്തേറ്റ്, സി.സി സാജൻ, കെ.കെ ഷാജഹാൻ, എം.ഡി ഗ്രേസ്, യു.എ. മുഹമ്മദലി, കെ.എ ഗബ്രിയേൽ എന്നിവർ സംസാരിച്ചു. മാർച്ചിന് റഫീഖ് മുഹമ്മദ്, ഇയ്യച്ചേരി പത്മിനി, ആനന്ദവല്ലി ടീച്ചർ, റുക്കിയ സെയ്തുമുഹമ്മദ്, ബൽക്കീസ് ബാനു തുടങ്ങിയവർ നേതൃത്വം നൽകി.