തൃശൂർ: ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം നവംബർ 30 മുതൽ ഡിസംബർ എട്ട് വരെ തൃശൂരിൽ നടക്കും. ഡിസംബർ എഴ്, എട്ട് തീയതികളിലായി ജില്ലാതലം മുതൽ നടത്തുന്ന വായ്പാട്ട് (ക്ലാസിക്കൽ ഹിന്ദുസ്ഥാനി), മണിപ്പൂരി, കഥക്, ഒഡീസ്സി, സിത്താർ, ഫ്‌ളൂട്ട്, വീണ, ഹാർമോണിയം (ലൈറ്റ്), ഗിത്താർ എന്നീ മത്സരങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2019 ജനുവരി ഒന്നിന് 15 വയസ്സ് തികഞ്ഞവർക്കും 30 വയസ്സ് കവിയാത്തവർക്കും അപേക്ഷിക്കാം. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഫോൺ 0487 2362321.