എരുമപ്പെട്ടി: എരുമപ്പെട്ടി ആറ്റത്രയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിൽ അപൂർവയിനം കടന്നൽകൂട് കണ്ടെത്തി. ചാഴിക്കുളത്ത് അരവിന്ദാക്ഷന്റെ വീട്ടുപറമ്പിലാണ് ഭീമൻ കടന്നൽകൂട് രൂപപ്പെട്ടിട്ടുള്ളത്. കുത്തേറ്റാൽ മരണം വരെ സംഭവിക്കാവുന്ന പാനി വിഭാഗത്തിൽ പെട്ട കടന്നലുകളാണ് കൂട് കൂട്ടിയിരിക്കുന്നത്. കടന്നൽകൂട് വീട്ടുകാർക്കും നാട്ടുകാർക്കും കൗതുകത്തോടൊപ്പം ഭീഷണിയും ആയിരിക്കുകയാണ്. കടന്നലുകളുടെ ആക്രമണത്തെ ഭയന്ന് പരിസരവാസികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണുള്ളത്. ഷെല്ലുകൾ ചേർത്തൊട്ടിച്ച് നിർമ്മിച്ച രൂപത്തിലുള്ള കൂട് മനോഹര കാഴ്ച കൂടിയാണ്.