തൃശൂർ: ഗാർഹിക പീഡനം നേരിടുന്ന വനിതകൾക്കായി അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ പുതിയ ഓഫീസ് പ്രവർത്തനം തുടങ്ങി. ജില്ലയിലെ ചെമ്പൂക്കാവിൽ പ്രവർത്തിക്കുന്ന വനിതാ പ്രൊട്ടക്‌ഷൻ ഓഫീസിന്റെ ഭാഗമായാണ് സിവിൽ സ്റ്റേഷനിൽ 47-ാം നമ്പർ മുറിയിൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. കളക്ടർ എസ്. ഷാനവാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പത്മിനി, എ.ഡി.എം: റെജി പി. ജോസഫ്, വനിത പ്രൊട്ടക്‌ഷൻ ഓഫീസർ ലേഖ, പ്രോഗ്രാം ഓഫീസർ ചിത്രലേഖ കെ.കെ, ശിശുസംരക്ഷണ ഓഫീസർ മഞ്ചു, പ്രെബേഷൻ ഓഫീസർ രാഗപ്രിയ എന്നിവർ പങ്കെടുത്തു.