ചാലക്കുടി: എ.ഐ.എ.ഡി.എം.കെയുടെ സേവന സന്നദ്ധ വിഭാഗമായ അമ്മ പേരവൈയുടെ കേരളഘടകം കൺവെൻഷൻ ശനിയാഴ്ച രാവിലെ 11ന് ചാലക്കുടി പാലസ് ഓഡിറ്റോറിയത്തിൽ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി എസ്.പി. വേലുമണി ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി ജിജോ വെമ്പിലാൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോയമ്പത്തൂർ ജില്ലാ സെക്രട്ടറി മേട്ടുപാളയം നാസർ, സ്റ്റേറ്റ് സെക്രട്ടറി എസ്‌ ശോഭ അമ്മാൾ എന്നിവർ സംബന്ധിക്കും. സേവന സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ ജില്ലകൾക്കും അംബുലൻസ് വിതരണം ചെയ്യും. ചികിത്സാ സൗകര്യം ഉൾപ്പടെയുള്ള പദ്ധതിയുടെ പ്രഖ്യാപനവും കൺവെൻഷനിൽ ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന ഭാരവാഹികളായ സി.ഒ. ജോസ്, ഡോ. സവാദ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.