കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ തെക്കെ നടയിൽ നഗരസഭ ഒരുക്കിയ അയ്യപ്പ വിശ്രമകേന്ദ്രത്തിന്റെയും അന്നദാനത്തിന്റെയും ഉദ്ഘാടനം നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ നിർവഹിച്ചു. വൈസ് ചെയർപേഴ്‌സൺ ഹണി പീതാംബരൻ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. കൈസാബ്, ഡോ. പി.വി. ആശാലത, ദേവസ്വം മേനേജർ യഹുൽദാസ്, പട്ടാര്യസമാജം സെക്രട്ടറി വി. ഉണ്ണിക്കൃഷ്ണൻ, ലയൺസ് ക്‌ളബ് പ്രസിഡന്റ് സുപ്രീം പ്രേമൻ, റോട്ടറി ക്‌ളബ് പ്രസിഡന്റ് ടി. രാജൻ, റിട്ട. മേജർ ജനറൽ വിവേകാനന്ദൻ, സി. രാധാകൃഷ്ണൻ നായർ, ഗോപാലകൃഷ്ണ പണിക്കർ, പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി വി. മനോജ്, നഗരസഭാ സെക്രട്ടറി ടി.കെ. സുജിത് എന്നിവർ പ്രസംഗിച്ചു.
അയ്യപ്പഭക്തൻമാർക്ക് ഉച്ചയ്ക്കും രാത്രിയും വിശ്രമകേന്ദ്രത്തിൽ ഭക്ഷണം നൽകുന്നുണ്ട്. കുടിവെള്ളം, വിരിവയ്ക്കാനുള്ള സൗകര്യം, പ്രാഥമിക ചികിത്സ, ആംബുലൻസ് എന്നീ സൗകര്യങ്ങളും കേന്ദ്രത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.