കൊടുങ്ങല്ലൂർ: ബൈക്ക് യാത്രയ്ക്കിടെ യുവാവിന് സൂര്യതാപമേറ്റു. അഞ്ചപ്പാലം സ്വദേശി വാലത്ത് അരുൺ ശർമ്മക്കാണ് പൊള്ളലേറ്റത്. കൊടുങ്ങല്ലൂരിൽ നിന്നും പറവൂരിലേക്ക് പോകവേ ബൈപ്പാസിലെ കോട്ടപ്പുറം സിഗ്നലിൽ ബൈക്ക് നിറുത്തി, സിഗ്നൽ കാത്ത് നിക്കുമ്പോഴാണ് സംഭവം. കഴുത്തിന് ചുറ്റും നീറ്റലും മറ്റ് അസ്വസ്ഥതയും അനുഭവപ്പെട്ടതോടെ ഇദ്ദേഹം താലൂക്കാശുപത്രിയിൽ ചികിത്സ തേടി. സൂര്യാതാപം മൂലമാണ് പൊള്ളലേറ്റിട്ടുള്ളതെന്നാണ് നിഗമനമെന്ന് അധികൃതർ പറഞ്ഞു.