തൃപ്രയാർ: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഒഫ് കേരള ഇരിങ്ങാലക്കുട മേഖലാ സമ്മേളനം ജില്ലാ പ്രസിഡന്റ് ബഷീർ പവർ ഉദ്ഘാടനം ചെയ്തു. നാട്ടിക ശ്രീനാരായണ ഹാളിൽ നടന്ന യോഗത്തിൽ എ. ശങ്കരനാരായണൻ അദ്ധ്യക്ഷത വഹിച്ചു. കെ.എ. വേണുഗോപാൽ മുഖ്യാതിഥിയായി. ജസ്റ്റിൻ എ.പി.കെ, ജോണി ആരോമ, സാബു തൃപ്രയാർ, ജിജു റപ്പായി, അജിത്ത് പ്രസാദ്, നൗഷാദ് കാട്ടൂർ, സാജു കാഞ്ഞാണി, മണി മാജിക്ക് എന്നിവർ സംസാരിച്ചു. സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും നൽകി. തുടർന്ന് കലാപരിപാടികളും മെഗാഷോയും അരങ്ങേറി.