വാടാനപ്പിളളി: തളിക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി ടി.എൽ സന്തോഷിനെ വീണ്ടും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി വിനയപ്രസാദും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ ആർ.എം.പി ഐ നേതൃത്വത്തിലുള്ള ജനകീയ സഹകരണ മുന്നണി എല്ലാ സീറ്റുകളിലും വിജയിച്ചിരുന്നു. ടി.എൽ സന്തോഷ് ആർ.എം.പി.ഐ സംസ്ഥാന പ്രസിഡന്റു കൂടിയാണ്.