kda-thooppamkavu-chira-bu
പുനർനിർമാണം പുരോഗമിക്കുന്ന തൂപ്പൻകാവ് ചിറ ബണ്ട്‌

കൊടകര: പ്രളയത്തിൽ പൂർണമായും തകർന്ന പറപ്പൂക്കര പഞ്ചായത്തിലെ പത്താം വാർഡിൽ തൂപ്പംങ്കാവ് ചിറ ബണ്ട് പുനർനിർമാണത്തിന് തുടക്കം. തകർന്ന ചിറയിൽ നിറയെ മണ്ണും ചെളിയും അടിഞ്ഞുകൂടി വെള്ളം സംഭരിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു.
പറപ്പൂക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചിറയിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്ത് മണ്ണുകൊണ്ടുള്ള താത്കാലിക ബണ്ട് നിർമ്മിച്ചിരുന്നു. പറപ്പൂക്കര പഞ്ചായത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് കരിങ്കല്ലും കോൺക്രീറ്റും ഉപയോഗിച്ച് തൂപ്പംങ്കാവ് ചിറയുടെ ബണ്ട് പുനർനിർമ്മിക്കാനായി ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചിരുന്നു.
കൊളത്തൂർ, വൈലൂർ, നെല്ലായി, ആലത്തൂർ പ്രദേശങ്ങളിലെ ജലസേചനവും, കുടിവെള്ളവും തൂപ്പംങ്കാവ് ചിറയെ ആശ്രയിച്ചാണ് നടക്കുന്നത്.

പുനർനിർമ്മാണം

ബണ്ട് നിർമ്മാണത്തിന് ജില്ലാ പഞ്ചായത്ത് അനുവദിച്ചത് - 20 ലക്ഷം

നൂറേക്കറിലേറെ വരുന്ന കൃഷിയിടങ്ങളിലെ ജലസേചനത്തിന് ഉപകാരം

കൊളത്തൂർ, വൈലൂർ, നെല്ലായി, ആലത്തൂർ എന്നീ കൃഷിയിടങ്ങൾക്ക്

തൂപ്പംങ്കാവ് ചിറയ്ക്ക് സമീപത്തെ കുടിവെള്ള പദ്ധതികൾക്ക് ഗുണപ്രദം

നൂറ് ഏക്കറിലധികം വരുന്ന പ്രദേശങ്ങളിലെ നെൽക്കൃഷിയിടങ്ങളിൽ ജലസേചനത്തിനും, സമീപ പ്രദേശങ്ങളിലെ കുടിവെള്ളത്തിനും തൂപ്പംങ്കാവ് ചിറയുടെ ബണ്ട് പുനർനിർമ്മാണവും പുനരുദ്ധാരണ പ്രവർത്തനങ്ങളും ഏറെ പ്രയോജനകരമാണ്.

- ടി.ജി. ശങ്കരനാരായണൻ (ജില്ലാ പഞ്ചായത്ത് അംഗം), കെ.എസ്. ജോൺസൺ (വാർഡ് മെമ്പർ)