തൃശൂർ : പോക്സോ കാമ്പയിന്റെ ഭാഗമായി ശക്തൻ തമ്പുരാൻ കോളേജ് ഒഫ് മാത്തമാറ്റിക്‌സ് ആൻഡ് ആർട്‌സ് വിദ്യാർത്ഥികൾ അവതരിപ്പിച്ച 'മാനിഷാദ' നൃത്ത സംഗീതാവിഷ്‌കാരവും ശ്രദ്ധേയമായി. സമീപകാലത്ത് കുട്ടികൾക്ക് നേരെയുണ്ടായ ക്രൂരതയുടെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളുടെ പുനരാവിഷ്‌കാരം സമൂഹ മന:സാക്ഷിയെ ഞെട്ടിക്കുന്നതായി. പാലക്കാട് മിഥുൻ അവതരിപ്പിച്ച ചാക്യാർക്കൂത്തും നടന്നു.
തൃശൂർ സെന്റ് മേരീസ് കോളജ് വിദ്യാർത്ഥികൾ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. കലാപരിപാടികൾ അവതരിപ്പിച്ചവർക്ക് ഡി.ജി.പി ഉപഹാരം നൽകി. മൂന്ന് ദിവസങ്ങളിലായി കേരളം മുഴുവൻ എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും നേതൃത്വത്തിൽ ബോധവത്കരണ കാമ്പയിനുകൾ നടക്കും. 30ന് വൈകീട്ട് നാലിന് തൃശൂർ ശക്തൻ സ്റ്റാൻഡിലാണ് സമാപനം. പ്രദർശനത്തിനായി പോക്‌സോ നിയമങ്ങളും, ശിക്ഷയും ഇടപെടലുകളും വ്യക്തമാക്കുന്ന വീഡിയോ പൊലീസ് പുറത്തിറക്കി. ഇത് എല്ലായിടത്തും പ്രദർശിപ്പിക്കും. ചിത്ര പ്രദർശനം, സൈക്കിൾ റാലി, ഫ്‌ളാഷ് മോബ്, തെരുവുനാടകം, ബോധവത്കരണ ക്ലാസുകൾ എന്നിവയും നടക്കും.