gvr-chembai
ചെമ്പൈ സംഗീതോത്സവത്തിൽ കെ.ജയകൃഷ്ണനും കുടുംബവും സംഗീതാർച്ചന നടത്തുന്നു

ഗുരുവായൂർ: ചെമ്പൈ സംഗീതോത്സവത്തിൽ കുടുംബ സമേതമുള്ള സംഗീതാർച്ചന വേറിട്ടതായി. മകൻ പാടിയപ്പോൾ അച്ഛൻ മൃദംഗവും അമ്മ വയലിനും വായിച്ചു. തൃശൂർ ആകാശവാണിയിലെ സ്റ്റാഫ് ആർട്ടിസ്റ്റ് ഡോ.കെ. ജയകൃഷ്ണന്റെ മകൻ വൈഷ്ണവാണ് പാടിയത്. ജയകൃഷ്ണൻ മൃദംഗവും ഭാര്യ കെ. ബിന്ദു വയലിനും വായിച്ചു. ബിഹാഖ് രാഗത്തിൽ ' പാഹികൃഷ്ണ വാസുദേവ..' എന്നു തുടങ്ങുന്ന മൈസൂർ വാസുദേവാചരുടെ കൃതി ആലപിച്ചു. സി.ബി.എസ്.ഇ ജില്ലാ കലോത്സവത്തിൽ മൃദംഗത്തിലും ശാസ്ത്രീയ സംഗീതത്തിലും ഒന്നാം സമ്മാനം നടിയ പ്രതിഭയാണ് വൈഷ്ണവ്. കോലഴി ചിന്മയ സ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നലെ നടന്ന വിശേഷാൽ കച്ചേരിയിൽ ഗായത്രി ഗിരീഷാണ് ആദ്യം പാടിയത്. മായാമാളവ ഗൗള രാഗത്തിൽ 'ദേവ ദേവ കലയാമിതേ'..., മോഹനം രാഗത്തിൽ 'സ്വാഗതം കൃഷ്ണ', രീതി ഗൗളയിൽ 'ഗുരുവായൂരപ്പനേ..' തുടങ്ങിയ കീർത്തനങ്ങൾ ആലപിച്ചു. കണ്ടദേവി വിജയരാഘവൻ (വയലിൻ), തിരുനാഗേശ്വരം മണികണ്ഠൻ (മൃദംഗം), ഉഡുപ്പി ബാലകൃഷ്ണൻ (ഘടം) എന്നിവർ പക്കമേളക്കാരായി...