ചാലക്കുടി: സംസ്ഥാന കായിക, യുവജനക്ഷേമ വകുപ്പ് നടപ്പാക്കുന്ന ഹൂപ്‌സ് ബാസ്‌കറ്റ്ബാൾ ട്രെയിനിംഗ് പ്രോഗ്രാം കൊരട്ടി ലിറ്റിൽ ഫ്‌ളവർ കോൺവെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി സെന്റർ ലെവൽ കമ്മിറ്റി രൂപീകരണ യോഗം ചേർന്നു. ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.പി. തോമസ്, ജെയ്‌നി ജോഷി, പ്രധാന അദ്ധ്യാപിക സിസ്റ്റർ റോസ് മരിയ, പ്രോഗ്രാം കോ- ഓർഡിനേറ്റർ എസ്. അരുൺ എന്നിവർ സംസാരിച്ചു.
കമ്മിറ്റി ചെയർമാനായി ബി.ഡി. ദേവസിയെ ചെയർമാനായും പ്രധാന അദ്ധ്യാപികയെ കൺവീനറുമായി യോഗം നിശ്ചയിച്ചു. എം.എൽ.എ നിർദേശിച്ച് കത്ത് നൽകിയതിനെ തുടർന്നാണ് കൊരട്ടി ലിറ്റിൽ ഫ്‌ളവർ സ്‌കൂളിൽ പദ്ധതി അനുവദിച്ചത്.