sargholsavam
ഭാരതീയ വിദ്യാനികേതൻ ജില്ലാസർഗ്ഗോത്സവം സംഗീത സംവിധായകൻ മോഹൻ സിത്താര ഉദ്ഘാടനം ചെയ്യുന്നു.

വാടാനപ്പിള്ളി: ഭാരതീയ വിദ്യാനികേതൻ ജില്ലാ സർഗ്ഗോത്സവത്തിന് ഏങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിൽ തുടക്കമായി. സംഗീതസംവിധായകൻ മോഹൻ സിത്താര ഉദ്ഘാടനം ചെയ്തു. വിദ്യാനികേതൻ ജില്ലാ പ്രസിഡന്റ് രാധ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. വന്നേരി ഗോപിനാഥ് മോഹൻ സിത്താരക്ക് ഉപഹാരം സമ്മാനിച്ചു. സ്‌കൂൾ മാനേജർ വേലായുധൻ പണിക്കശ്ശേരി, പ്രിൻസിപ്പൽ ടി.ആർ വിജയം, വാർഡ് മെമ്പർ ഉഷ സുകുമാരൻ, കെ.എ ബിനോജ്, സ്മിത രാകേഷ്, സ്മിത പി.എൽ എന്നിവർ സംസാരിച്ചു. ജില്ലയിലെ മുപ്പത്തിയഞ്ചോളം വിദ്യാലയങ്ങളിൽ നിന്നായി 1500 ഓളം പേരാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്.