പാലിയേക്കര: ടോൾ പ്ലാസയിൽ ഒന്നാം തിയ്യതി മുതൽ ഫാസ് ടാഗ് നിർബന്ധമാക്കുന്നതോടെ സംഘർഷ സാദ്ധ്യത വർദ്ധിക്കാനുള്ള സാദ്ധ്യതയും കടുന്നു. ഒരിടവേളക്കുശേഷം ഇന്നു മുതൽ സമരപരമ്പരകളും ആരംഭിക്കും. ഇന്ന് വൈകീട്ട് 4ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആമ്പല്ലൂരിൽ നിന്നു പാലിയേക്കര ടോൾ പ്ലാസയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. ചാലക്കുടി അടിപ്പാതയുടെ നിർമ്മാണം പൂർത്തീകരിക്കുക, പുതുക്കാട് മേൽപ്പാലം ഉടനെ നിർമ്മിക്കുക, ദേശീയ പാതയിലെ അറ്റകുറ്റ പണികൾ അടിയന്തരമായി നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ മാർച്ച്. ബന്നി ബഹന്നാൻ എം.പി ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി കെ.പി. വിശ്വനാഥൻ അദ്ധ്യക്ഷനാവും. എം.പി.മാരായ രമ്യ ഹരിദാസ്, ടി.എൻ. പ്രതാപൻ എന്നിവർ പ്രസംഗിക്കും

സി.പി.ഐ, എ.ഐ.വൈ.എഫ് മാർച്ച് നാളെ

പ്രദേശവാസികളുടെ യാത്ര സൗജന്യം പൊരുതി നേടിയ അവകാശമാണെന്നും അത് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സി.പി.ഐ, എ.ഐ.വൈ.എഫ് എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന മാർച്ച് ഡിസംബർ ഒന്നിന് നടക്കും. രാവിലെ10നാണ് മാർച്ച്.