ചിറ്റാട്ടുകര: ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയ കൊച്ചിൻ ഫ്രോണ്ടിയർ തോടിന്റെ സംരക്ഷണത്തിന്റെ ഭാഗമായി സൂചനാ ബോർഡുകൾ സ്ഥാപിച്ചു. എളവള്ളി പഞ്ചായത്ത് പരിധിയിലാണ് ബോർഡ് സ്ഥാപിച്ചത്. തോട് മലിനമാക്കുന്നത് ശിക്ഷാർഹമാണ് എന്ന മുന്നറിയിപ്പും ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജനകീയ കൂട്ടായ്മയാണ് സൂചനാ ബോർഡുകൾ സ്ഥാപിക്കുന്നത്. കടവല്ലൂർ പാലം, എളവള്ളി പാലം, പണ്ടാറക്കാട് പാലം എന്നിവിടങ്ങളിലാണ് മാലിന്യം അനധികൃതമായി നിക്ഷേപിക്കുന്നത്. ഈ മൂന്നു സ്ഥലങ്ങളിലും ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
സൂചനാ ബോർഡുകൾ സ്ഥാപിക്കൽ എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് യു.കെ. ലതിക ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.എസ്. സദാനന്ദൻ അദ്ധ്യക്ഷനായി. ടി.സി. മോഹനൻ, പി.ജി. സുബിദാസ്, ജിയോ ഫോക്‌സ്, എം.ആർ. രാജു, പി.എം. ജോസഫ്, സി.എ. റോയ്, കെ.എ. പരീത് എന്നിവർ പ്രസംഗിച്ചു.