തൃശൂർ: സിനിമാ അഭിനയം നിറുത്തിയ അവസരത്തിൽ മക്കളെ കൂട്ടുപിടിച്ച് സത്യൻ അന്തിക്കാടാണ് സിനിമയിലേക്ക് വീണ്ടും കൊണ്ടുവന്നതെന്ന് സംഗീത നാടക അക്കാഡമി ചെയർപേഴ്സൺ കെ.പി.എ.സി ലളിത പറഞ്ഞു. നാടകങ്ങൾക്ക് ശേഷം വ്യത്യസ്തമായ കഥാപാത്രങ്ങൾ തന്നിട്ടുള്ളത് സത്യൻ അന്തിക്കാടാണ്. സത്യന്റെ മകൻ അനൂപ് സത്യന്റെ സിനിമയിലും നല്ല അവസരം ലഭിച്ചുവെന്നും കെ.പി.എ.സി ലളിത പറഞ്ഞു.