തൃശൂര്കാർ എയിം ആയി എന്ന് പറഞ്ഞാൽ അത് വിജയിച്ചുവെന്നാണ്. അതാണ് കേരള കൗമുദിയുടെ പരിപാടിക്കും തൃശൂരിൽ ഉണ്ടായത്. സിനിമാ മേഖലയിലായാലും തൃശൂരുകാരുടെ റിയാക്‌ഷൻ എങ്ങനെ എന്നാണ് എല്ലാവരും ശ്രദ്ധിക്കുക. മുഖം മൂടിയില്ലാതെ സത്യസന്ധമായ അഭിപ്രായം പറയുന്നവരാണ് തൃശൂരുകാർ. ചെറുപ്പം മുതൽ പാട്ടിനെ സ്‌നേഹിച്ചയാളാണ് വിനീത് ശ്രീനിവാസൻ. വർഷങ്ങൾക്ക് മുമ്പ് നാടോടിക്കാറ്റിന്റെ പണിപ്പുരയ്ക്കിടെ കുട്ടിയായിരുന്ന വിനീതിന് അമ്മ ഭക്ഷണം നൽകിയിരുന്നത് ടേപ്പ് റെക്കാർഡർ വച്ചു കൊടുത്തിട്ടായിരുന്നു. അന്ന് മുതൽ പാട്ടിനെ സ്‌നേഹിച്ചയാളാണ്. രണ്ട് തവണ സിനിമയിൽ നിന്ന് വിട്ടു നിന്ന കെ.പി.എ.സി ലളിതയെ സിനിമയിലേക്ക് കൊണ്ടു വരാൻ സാധിച്ചതിൽ അഭിമാനമുണ്ട്. ആദ്യം ഭരതന്റെ പ്രേരണയാലും രണ്ടാം തവണ ശ്രീക്കുട്ടിയുടെയും സിദ്ധാർത്ഥിന്റെയും പ്രേരണയാലുമാണ് എന്റെ സിനിമയിലേക്ക് ലളിത ചേച്ചി തിരിച്ചെത്തിയത്..
സത്യൻ അന്തിക്കാട്
സംവിധായകൻ