chess
സംസ്ഥാന സ്‌കൂൾ ചെസ് ചാമ്പ്യൻഷിപ്പ് അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു

മാള: കേരള ചെസ് അസോസിയേഷൻ, ജില്ലാ അസോസിയേഷൻ, മാള ഹോളി ഗ്രേസ് അക്കാഡമി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാന സ്‌കൂൾ ചെസ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. കേരള അസോസിയേഷൻ പ്രസിഡന്റ് കുഞ്ഞുമൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ യൂത്ത് ചെസ് ടീം പരിശീലകൻ ടി.ജെ. സുരേഷ് കുമാർ, ഹോളി ഗ്രേസ് ചെയർമാൻ ജോസ് കണ്ണമ്പിള്ളി, പ്രിൻസിപ്പൽ ജോസ് ജോസഫ് ആലുങ്കൽ, ശിവാനി അനിൽ, ആനന്ദ് രാജ് തുടങ്ങിയവർ സംസാരിച്ചു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 14 ജില്ലകളിൽ നിന്ന് 500 ഓളം വിദ്യാർത്ഥികളാണ് മത്സരിച്ചത്.