കൊടകര: കണ്ടംകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെയും കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കൊടകര കണ്ടംകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ സനാതന ധർമ്മ പാഠശാലയ്ക്ക് ഇന്ന് തുടക്കമാകും. ഹൈന്ദവ സമൂഹത്തിലെ വരും തലമുറയ്ക്ക് ഹൈന്ദവ സംസ്‌കാരത്തെ കുറിച്ചും സനാതന ധർമ്മത്തെ കുറിച്ചും അവബോധം നൽകുകയെന്ന ലക്ഷത്തോടെയാണ് ക്ലാസുകൾ നടത്തുക. രാവിലെ ഒമ്പതിന് കണ്ടംകുളങ്ങര ശ്രീ പാർത്ഥസാരഥി ഭജന മണ്ഡപത്തിൽ നടക്കുന്ന സമ്മേളനം കണ്ടംകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രം മേൽശാന്തി വാസുദേവൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘടനം ചെയ്യും. ക്ഷേത്രം പ്രസിഡന്റ് സത്യൻ കുറുവത്ത് അദ്ധ്യക്ഷനാകും. ആലപ്പുഴ സെൻട്രൽ കയർ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് അസിസ്റ്റന്റ് ഡയറക്ടർ ഡോ. എ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. പി.കെ. സുബ്രഹ്മണ്യൻ, രഘു പി. മേനോൻ, സുകുമാരൻ നാനാട്ടി, അനിൽകുമാർ കാപ്പുങ്ങൽ തുടങ്ങിയവർ സംസാരിക്കും.