കൊടുങ്ങല്ലൂർ: സത്യങ്ങൾ ജനങ്ങളോട് വിളിച്ചുപറയാൻ കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും തയ്യാറാവണമെന്ന് എഴുത്തുകാരൻ ടി.ഡി. രാമകൃഷ്‌ണൻ ആവശ്യപ്പെട്ടു. പു.ക.സ കൊടുങ്ങല്ലൂർ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിമ ഷിൻജോയുടെ അദ്ധ്യക്ഷതയിൽ അമ്പടിവേണു മുഖ്യതിഥിയായി. ഇ.എ. ബിജു, പി.കെ. ബിജു, ടി.കെ. രമേഷ്ബാബു, അഡ്വ.എം. ബിജുകുമാർ, ടി.പി. പ്രഭേഷ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന നാട്ടുകലാകാര സംഗമത്തിൽ വിവിധ കലാപരിപാടികളുടെ അവതരണം നടന്നു.
ഇന്ന് രാവിലെ 10ന് തുടങ്ങുന്ന ചിത്രപ്രദർശനം ഡാവിഞ്ചി സുരേഷ് ഉദ്ഘാടനം ചെയ്യും. കളംവര, തത്സമയ ചിത്രം വര, മണൽചിത്ര നിർമ്മാണം എന്നിവ നടക്കും. ഉച്ചക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം എം.എം. നാരായണൻ ഉത്ഘാടനം ചെയ്യും. ജവഹർലാൽ നെഹ്റു സർവകലാശാല സ്റ്റുഡൻസ് യൂണിയന്റെ മുൻ വൈസ് പ്രസിഡന്റ് അമൽപുല്ലാർക്കാട് പ്രഭാഷണം നടത്തും. വേണുപുതോട്ട്, ടി.കെ. ഗംഗധരൻ, പി.കെ. ബിജു, കെ.കെ. ഹരീഷ്കുമാർ എന്നിവരെ ആദരിക്കും.