പാറശാല:ലോക പ്രമേഹദിനത്തോടനുബന്ധിച്ച് പാറശാല സരസ്വതി ആശുപത്രി സംഘടിപ്പിക്കുന്ന പ്രമേഹ പ്രതിരോധ ചങ്ങല 14ന് രാവിലെ 8.30ന് റൂറൽ പൊലീസ് സൂപ്രണ്ട് ബി.അശോകൻ ഉദ്ഘാടനം ചെയ്യും.തുടർന്ന് നടക്കുന്ന പൊതുസമ്മേളനം സൂര്യകൃഷ്ണമൂർത്തി ഉദ്ഘാടനം നിർവഹിക്കും.സി.കെ.ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.എച്ച്.വസന്തകുമാർ.എം.പി. മുഖ്യാതിഥിയാകും.പേവാർഡ് പ്രവർത്തനോദ്ഘാടനം വി.എസ്.ശിവകുമാർ എം.എൽ.എയും ആക്സിഡന്റ് ആൻഡ് ട്രോമകെയർ വിഭാഗം ഉദ്ഘാടനം കെ.ആൻസലൻ എം.എൽ.എയും റിഹാബിലിറ്റേഷൻ ആൻഡ് പെയിൻ റിലീഫ് ക്ലിനിക്കിന്റെ ഉദ്ഘാടനം എസ്.രാജേഷ്‌കുമാർ എം.എൽ.എയും നിർവഹിക്കും.സരസ്വതി ഡയബറ്റിക് ക്ലിനിക്ക് വാർഷികോദ്ഘാടനം സിനിമാ-സീരിയൽ താരം ഇന്ദുതമ്പി നിർവഹിക്കും.കരമന ജയൻ, പാറശാല ഗ്രാമപ‌ഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ്, എസ്.കെ അജയകുമാർ,എ.ടി ജോർജ്,എസ്.കെ.ബെൻഡാർവിൻ,വി.ആർ സലൂജ തുടങ്ങിയവർ പങ്കെടുക്കും.ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ നേത്രരോഗ നിർണയം,പ്രമേഹ നിർണയം തുടങ്ങിയവയും നടക്കും.