തിരുവനന്തപുരം: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ഇടപ്പഴഞ്ഞി എസ്.കെ ഹോസ്‌പിറ്റലിന്റെ ആഭിമുഖ്യത്തിൽ ' കുടുംബവും പ്രമേഹവും' എന്ന വിഷയത്തെ ആസ്‌പദമാക്കി ഇന്ന് മുതൽ 17 വരെ ബോധവത്കരണ പരിപാടികളും ഡയബറ്റിക് ക്യാമ്പുകളും നടത്തും. ഇന്ന് രാവിലെ 7.30ന് പൂജപ്പുര സെൻട്രൽ ജയിലിന് സമീപത്തുനിന്നാരംഭിക്കുന്ന വാക്കത്തോൺ ഇ.സി.എച്ച്.എസ് റീജിയണൽ ഡയറക്ടർ കേണൽ ആർ.എൻ. ചൗധരി ഫ്ലാഗ്ഓഫ് ചെയ്യും. നാളെ രാവിലെ 7.30ന് ആശുപത്രിയിൽ നടക്കുന്ന മെഗാ ഡയബറ്റിക് ക്യാമ്പ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. വി.കെ. പ്രശാന്ത് എം.എൽ.എ, കൗൺസിലർ മധുസൂദനൻ നായർ തുടങ്ങിയവർ പങ്കെടുക്കും. ക്യാമ്പിൽ മുതിർന്നവരുടെയും കുട്ടികളുടെയും പ്രമേഹം കണ്ടെത്തുന്നതിനുള്ള ടെസ്റ്റുകൾ ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കും. 16ന് വഴുതക്കാട് അന്ധവിദ്യാലയത്തിലെ കുട്ടികൾക്കൊപ്പം ശിശുദിനാഘോഷം സംഘടിപ്പിക്കും. 17ന് ദിനാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് എസ്.കെ ഹോസ്‌പിറ്റൽ പേയാട് ശാഖയിൽ ഡയബറ്റിക് ക്യാമ്പും വാക്കത്തോണും നടത്തും. ക്യാമ്പിൽ വിവിധ ടെസ്റ്റുകൾക്ക് ഇളവ് ഉണ്ടായിരിക്കും. രാവിലെ 7.30ന് പേയാട് ജംഗ്ഷൻ മുതൽ പള്ളിമുക്ക് വരെയുള്ള വാക്കത്തോണിന്റെ ഫ്ലാഗ്ഓഫ് ഐ.ബി. സതീഷ് എം.എൽ.എ നിർവഹിക്കും. പേയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽകുമാർ പങ്കെടുക്കും. ഫോൺ: 9947811907, 9605109077.