തിരുവനന്തപുരം:കാർഷിക പെൻഷൻ 10,​000 ആയി ഉയർത്തുക,​ 60 വയസ് കഴിഞ്ഞവർക്ക് പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അഗ്രികൾച്ചറൽ പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷൻ സെക്രട്ടേറിയറ്റ് നടയിൽ മാർച്ചും ധർണയും നടത്തി. ജെ.ഡി.എസ് സംസ്ഥാന അദ്ധ്യക്ഷൻ സി.കെ. നാണു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ടി.എം. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പി.സി. ജോർജ് എം.എൽ.എ,​ കെ.എ. ഗോപാലകൃഷ്ണൻ നായർ,​എം.എം. ഉമ്മൻ,​ കെ.ടി സ്കറിയ,​ അയത്തിൽ അപ്പുക്കുട്ടൻ,​ മേലാംകോട് സുനിൽ തുടങ്ങിയവർ സംസാരിച്ചു.