kaliyoot

ചിറയിൻകീഴ്: ശാർക്കര ശ്രീചിത്തിരവിലാസം ബോയ്സ് ഹൈസ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭകളോടൊപ്പം പരിപാടിക്ക് തുടക്കമായി. ശിശുദിനത്തിൽ ആരംഭിച്ച പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ കാളിയൂട്ടാചാര്യൻ കൊച്ചുനാരായണപിള്ളയെ സന്ദർശിച്ചു. കേരള ഫോക്‌ലോർ അക്കാദമി പുരസ്‌കാര ജേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലെ ശാർക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ കാളിയൂട്ട് ചടങ്ങുകളുടെ മുഖ്യ കുടുംബകാരണവരുമായ കൊച്ചുനാരായണപിള്ള എന്ന നാണു ആശാന്റെ വീട്ടിലാണ് വിദ്യാർത്ഥികളെത്തിയത്. വിദ്യാർത്ഥികളും അദ്ധ്യാപകരും അദ്ദേഹത്തെ പൊന്നാടയണിയിക്കുകയും ഉപഹാരം നൽകുകയും ചെയ്തു. പതിനഞ്ചോളം വിദ്യാർത്ഥികളും അദ്ധ്യാപകരായ എം.ജി. മനോജ്, എസ്.എൽ. ദീപു, ഷിബു എന്നിവരുമാണ് പരിപാടിയിൽ പങ്കെടുത്തത്.