തിരുവനന്തപുരം:യൂണിയൻ ബാങ്ക് റിട്ടയേഡ് ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ ശതാബ്ദി ആഘോഷം 11ന് വൈകിട്ട് 4ന് പങ്കജ് ഹോട്ടലിൽ റിട്ട.അഡിഷണൽ ചീഫ് സെക്രട്ടറി സാജൻ പീറ്റർ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ജനറൽ സെക്രട്ടറി പി.ബി. തോമസ് അദ്ധ്യക്ഷത വഹിക്കും. ആൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം വൈസ് പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, പി.കണ്ണൻ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് കലാപരിപാടികളും അരങ്ങേറും.