ചിറയിൻകീഴ്: കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ കൈപ്പറ്റി വരുന്ന പെൻഷൻകാരും കുടുംബ പെൻഷൻകാരും ആധാർ കാർഡും പെൻഷൻ രേഖകളും ബാങ്ക് പാസ് ബുക്കുമായി സമീപത്തുള്ള അക്ഷയകേന്ദ്രങ്ങളിൽ 30നകം നേരിട്ട് ഹാജരായി മസ്റ്ററിംഗ് നടത്തേണ്ടതാണ്. കിടപ്പുരോഗികളായിട്ടുള്ള പെൻഷൻകാർ നേരിട്ട് ഹാജരാകേണ്ടതില്ല. കിടപ്പുരോഗികളുടെ മസ്റ്ററിംഗ് അക്ഷയകേന്ദ്രം ജീവനക്കാർ വീടുകളിൽ വന്ന് ചെയ്യുന്നതാണ്. മസ്റ്ററിംഗ് നടത്തുന്നതിന് പെൻഷൻകാർ അക്ഷയകേന്ദ്രങ്ങളിൽ ഫീസ് നൽകേണ്ടതില്ലെന്നും മസ്റ്ററിംഗ് നടത്തിയ പെൻഷൻകാർ അക്ഷയകേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന രസീതുകൾ കൈപ്പറ്റി സൂക്ഷിക്കേണ്ടതാണെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.