ചിറയിൻകീഴ്:ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് മംഗലപുരം ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തോന്നയ്ക്കൽ എ.ജെ.കോളേജ് നഴ്സിംഗ് വിദ്യാർത്ഥികളും ആശ വർക്കർമാരും പി.എച്ച്.സി ജീവനക്കാരും സംഘടിപ്പിച്ച പ്രമേഹ സന്ദേശ റാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു.ഡോ.മിനി. പി.മണി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വേണുഗോപാലൻ നായർ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മംഗലപുരം ഷാഫി,ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേർപേഴ്സൺ ജയ,മെമ്പർമാരായ തങ്കച്ചി,ജയ്മോൻ, ഉദയകുമാരി, ലളിതാംബിക,സിന്ധു.സി.പി, ഹെഡ് സൂപ്പർ വൈസർ ശശി,എച്ച്.ഐമാരായ വികാസ്,അഖിലേഷ്,പി.എച്ച്.സി ജീവനക്കാർ തുടങ്ങയവർ പങ്കെടുത്തു.